Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ സമുദായത്തെ മാറ്റിനിർത്തിയാൽ രാജ്യ ചരിത്രം അപൂർണ്ണം;എം സി ഖമറുദ്ദീൻ

Image may contain: 1 personചെര്‍ക്കള: (www.evisionnews.co)നാട്ടു രാജ്യങ്ങളായി വേറിട്ടുനിന്ന ഇന്ത്യയെ ഏകോപിച്ചു ഭരിക്കാൻ മുമ്പോട്ടുവന്ന മുഗൾ സാമ്രാജ്യ കാലംമുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ന്യൂനപക്ഷ സമുദായത്തെ മാറ്റിനിർത്തിക്കൊണ്ട് രാജ്യ ചരിത്രരചന അസാധ്യമാണെന്ന് ജില്ലാ ലീഗ് പ്രസിഡണ്ട് എം സി ഖമറുദീൻ പ്രസ്താവിച്ചു. ചെങ്കള പഞ്ചായത്ത് ബേര്‍ക്ക പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ആരംഭിച്ച ഹരിത സേവാ കേന്ദ്രത്തിന്റെയും പൊളിറ്റിക്കൽ ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യസമര വേളയിൽ ഭൂരിപക്ഷ സമുദായത്തോടൊപ്പം സമര പോരാട്ടത്തിൽ ഉറച്ചുനിന്നു വീരമൃത്യു വരിച്ച പലരെയും ചരിത്രത്താളുകളിൽ രേഖപ്പെടുത്താതെ പോയിട്ടുണ്ട്. ത്യാഗപൂർണമായ ഈ കാല ചരിത്രത്തിൽനിന്നും പാഠമുൾക്കൊണ്ട് സമൂഹ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു .വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഷുക്കൂർ ചെർക്കള അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഇബ്രാഹിം ബേർക്ക സ്വാഗതം പറഞ്ഞു ജില്ലാസെക്രട്ടറി മൂസ ബി ചെർക്കള മണ്ഡലം സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള ട്രഷറർ മാഹിന്‍ കേളോട്ട്, ബി കെ അബ്ദുൽസമദ് ,പി ഡി എ റഹ്മാൻ ,മുഹമ്മദ് കുഞ്ഞി കടവത്ത് , ആമു തായല്‍ ,അഹമ്മദ് കോലാച്ചിയടുക്കം ,അഷ്റഫ് പെര്‍ളം, സി എ മുഹമ്മദ് ഉനൈസ് , സി എം ഗഫൂര്‍, അബൂബക്കര്‍ മൂലടുക്കം , സിദ്ദിഖ് സദ്ധോഷ് നഗര്‍,ഹാരീസ്തായൽ,സി ടി റിയാസ് ,സി സലീം ,മുത്തലിബ് ബേർക്ക ,അബ്ദുള്ള കടവത്ത്,ജലീൽ ചാമ്പലം,മുഹമ്മദ്‌കുഞ്ഞി കൈസി ,ആമു സ്റ്റോര്‍, സി ഇംതിയാസ് , എം സി എ ഫൈസല്‍ , ഖാദി ബേവി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad