(www.evisionnews.co )14കാരനായ മകന്റെ മൃതദേഹം കത്തിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളാനായിരുന്നു തീരുമാനമെന്ന് അമ്മ ജയമോള്‍ പോലീസിനോട് പറഞ്ഞു. ആദ്യം കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പിന്നീട് വീടിന് പുറകില്‍ വച്ച് മൃതദേഹം കത്തിച്ചു. ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളനായി വലിച്ചിഴച്ച് കൊണ്ടുപോയി. പക്ഷേ തനിച്ചയാതിനാല്‍ ശ്രമം പരാജയപ്പെട്ടുവെന്നാണ് ജയമോള്‍ പോലീസിനെ അറിയിച്ചത്.
കൃത്യം നടത്തിയത് തനിച്ചാണ്. താന്‍ ഒറ്റയ്ക്കാണ് മൃതദേഹം കത്തിച്ചതും പുരയിടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതുമെന്ന ആദ്യത്തെ മൊഴിയില്‍ ജയമോള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഇത് പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസ് തയാറായിട്ടില്ല. കമ്മിഷണര്‍ എ. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് ജയമോളെ പോലീസ് ചോദ്യം ചെയ്തത്. ഇപ്പോഴും ആദ്യംനല്‍കിയ മൊഴി ആവര്‍ത്തിക്കുകയാണ് ജയമോള്‍. വ്യാഴാഴ്ച വൈകിട്ടുവരെ ജയമോളെ കോടതി കസ്റ്റഡിയില്‍ നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments