ശ്രീനഗര്‍: പ്രതിഷേധക്കാര്‍ക്ക് നേരെ ജമ്മുകാശ്മീരില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലായിരുന്നു ആക്രമണം ഉണ്ടായത്.
ഷോപ്പിയാനിലെ ഗനോപോരയില്‍ പെട്രോളിംഗ് സംഘത്തിനു നേരെ കല്ലേറു നടത്തിയവര്‍ക്കു നേരെയാണ് സൈന്യം നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ വന്‍പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വിമത സംഘടനകള്‍ ഞായറാഴ്ച ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Post a Comment
0 Comments