ജഡ്ജിമാരെ നിശ്ചയിക്കുന്ന കൊളീജിയം അംഗങ്ങളായ മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് പാര്‍ലമെന്ററി കമ്മിറ്റിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന വിദ്യാര്‍ത്ഥിത്വത്തിന് നിലപാടിന്റെ രാഷ്ട്രീയം എന്ന പ്രമേയം മുന്‍നിര്‍ത്തി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃപഥം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്ള കുഞ്ഞി കിഴൂര്‍ പതാക ഉയര്‍ത്തി. തൗഫീര്‍ ബിന്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സര്‍ഫ്രാസ് ചളിയങ്കോട് അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളില്‍ വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ഉപഹാര വിതരണം നടത്തി. എ.ബി ഷാഫി, ടി.ഡി. കബീര്‍, മന്‍സൂര്‍ മല്ലത്ത്, ഹാശിം ബംബ്രാണി, സി.ഐ. ഹമീദ്, ഹംസ തൊട്ടി, കെ.സി. മുഹമ്മദ് കുഞ്ഞി, റൗഫ് ബാവിക്കര, നഷാത്ത് പരവനടുക്കം, ബുനിയാന്‍ ഒറവങ്കര,ഇല്യാസ് കട്ടക്കാല്‍, ഷാനി തായത്ത്, സി.എ. അബ്ദുല്‍ റഹ്മാന്‍, സാജി ചളിയങ്കോട്, മിന്‍ഹാജ് ബേക്കന്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥിയും നവലോകവും എന്ന വിഷയത്തില്‍ ഇബ്രാഹിം പള്ളങ്കോട് ക്ലാസ് അവതരിപ്പിച്ചു. സവാദ് ദേലമ്പാടി ആമുഖം നടത്തി.
മോട്ടിവേഷന്‍ ക്ലാസ് ചേഞ്ച് യുവര്‍ മൈന്‍ഡ്- മേക്ക് വിഷന്‍- മിഷന്‍ എന്ന വിഷയം സഹീര്‍ അഹമ്മദ് കോഴിക്കോട് അവതരിപ്പിച്ചു. ഷഹീന്‍ കണിയ ആമുഖം നടത്തി. എം.എസ്.എഫ് സ്റ്റേറ്റ് മീഡിയ മെമ്പര്‍ സന മെഹ്‌റിന്‍ പ്രഭാഷണം നടത്തി. സിയാദ് ബേക്കല്‍ ആമുഖം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഉസാം പള്ളങ്കോട് ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സമാപന സെഷനില്‍ ജില്ലാ സെക്രട്ടറി നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഖാദര്‍ ആലൂര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് മാളിക തെക്കില്‍, ഖാലിദ് സി.കെ, മുനീര്‍ പള്ളിപ്പുറം, ആബിദ് നാലാം വാതുക്കല്‍, കെ.സി. മുഹമ്മദ് കുഞ്ഞി, ജില്ലാ കമ്മിറ്റി അംഗം നവാസ് ചെമ്പരിക്ക പ്രസംഗിച്ചു.
Post a Comment
0 Comments