Type Here to Get Search Results !

Bottom Ad

നാവികസേനയ്ക്കു കരുത്തായി ഐഎന്‍എസ് കരഞ്ച്


മുംബൈ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് നാവികസേനയ്ക്കു സ്വന്തമായി. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ ഐഎന്‍എസ് കരഞ്ച് നീറ്റിലിറക്കി. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ മുഖ്യാതിഥിയായിരുന്നു.

ഫ്രാന്‍സിന്റെ സഹകരണത്തോടെ നിര്‍മിച്ച അന്തര്‍വാഹിനി ഏതുതരം യുദ്ധമേഖലയിലും പ്രവര്‍ത്തിപ്പിക്കാം. സൂക്ഷ്മതയോടെ ശത്രുവിനെ തകര്‍ക്കാനുള്ള കഴിവ്, കുറഞ്ഞ ശബ്ദം, ജലത്തോട് ഇഴുകിച്ചേരുന്ന രൂപകല്‍പന തുടങ്ങിയവ കരഞ്ചിന്റെ പ്രത്യേകതകളാണ്. കടലിലെയും കരയിലെയും ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിടാവുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. വിവരശേഖരണം, കുഴിമിന്നല്‍ പാകല്‍, പ്രദേശ നിരീക്ഷണം തുടങ്ങിയവയ്ക്കും ഉപയോഗിക്കാം.
1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ്. പ്രൊജക്ട്-75 ഇന്ത്യയുടെ ഭാഗമായി ആറ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളാണു രാജ്യം നിര്‍മിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad