ചെറുവത്തൂര്‍ (www.evisionnews.co): വള്ളത്തോള്‍ നഗറിലെ കൊച്ചിന്‍ പാലത്തിന് സമീപത്ത് നിന്നു നാലുകിലോ കഞ്ചാവുമായി കഞ്ചാവ് റാണി സൈനബയും കൂട്ടാളിയും പോലീസ് പിടിയില്‍. ചാലക്കുടി ആളൂര്‍ പാളയംകോട്ടുകാരന്‍ വീട്ടില്‍ സൈനബ (48), മുള്ളൂര്‍ക്കര പത്മതീര്‍ത്ഥം വീട്ടില്‍ സജിത്ത് (34) എന്നിവരാണ് പിടിയിലായത്. സൈനബ ഒറ്റയ്ക്ക് തമിഴ് നാട്ടില്‍ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിറ്റുവരികയായിരുന്നു പതിവ്.
കിലോയ്ക്ക് പരമാവധി 20,000 രൂപ നിരക്കിലായിരുന്നു വില്‍പന. ഇവര്‍ പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. മുള്ളൂര്‍ക്കര സ്വദേശിയായ സജിത്തിന്റെ പേരില്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഹില്‍ പാലസ്, തൃശൂര്‍ ടൗണ്‍ എക്‌സൈസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും കഞ്ചാവ് കേസുകളുണ്ട്. ഇതില്‍ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ കേസില്‍ കോടതി ഇയാളെ മൂന്ന് വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
തമിഴ് നാട്ടിലെ പൊള്ളാച്ചി, പഴനി എന്നിവിടങ്ങളില്‍ നിന്നു ബസ്- ട്രെയിന്‍ മാര്‍ഗം ചെറുതുരുത്തിയിലെത്തിച്ച കഞ്ചാവ് കൊച്ചിന്‍ പാലം പരിസരത്തു വച്ച് കൈമാറുമ്പോഴാണ് ഇരുവരും പിടിയിലായത്. തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശ പ്രകാരം കുന്നംകുളം ഡിവൈ.എസ്.പി വിശ്വംഭരന്‍, റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍, വടക്കാഞ്ചേരി സി.ഐ സുരേഷ്, ചെറുതുരുത്തി എസ്.ഐ പത്മരാജന്‍, റൂറല്‍ ക്രൈംബ്രാഞ്ച് എസ്.ഐ എം.എ. മുഹമ്മദ് റാഫി, എസ്.സി.പി.ഒമാരായ ജയകൃഷ്ണന്‍, ജോബ്, സി.പി.ഒ ലിജു ഇയ്യാനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. തൃശൂര്‍ റൂറല്‍ വനിതാ സെല്‍ സി.ഐ പ്രസന്ന അമ്പുരാത്ത്, ചെറുതുരുത്തി എ.എസ്.ഐ ബിജു റിജേഷ്, ജാസ്മിന്‍ എന്നിവരും അന്വേഷണത്തിന് നേതൃത്വം വഹിച്ചു
Post a Comment
0 Comments