ന്യൂഡല്‍ഹി (www.evisionnews.co): സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നം തുടരുന്നതായി സൂചന. ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കോടതിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് തകര്‍ക്കമുണ്ടായത്. ഇതുകൂടാതെ സുപ്രീം കോടതിയെന്ന സ്ഥാപനത്തെ നശിപ്പിച്ചതായി ജൂനിയര്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ ജഡ്ജിമാര്‍ക്ക് എതിരെയാണ് ജൂനിയര്‍ ജഡ്ജിമാരുടെ നിലപാട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
സുപ്രീം കോടതിയില്‍ പ്രതിസന്ധി തുടരുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. ഇതുവരെ സുപ്രീം കോടതിയിലെ പ്രശ്നം പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ഈ പ്രശ്നങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എജി ഇക്കാര്യ വ്യക്തമാക്കിയത്.
Post a Comment
0 Comments