ചെങ്കള (www.evisionnews.co): ചെങ്കള നാലാമൈല്‍ പാണര്‍കുളത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാണാര്‍കുളം മാലിന്യം കൊണ്ടും ചളി കൊണ്ടും ആഴം കുറഞ്ഞതും മതിലുകള്‍ തകര്‍ന്ന് പോയതും നന്നാക്കണമെന്നാവശ്യം ഉന്നയിച്ച് പ്രദേശത്തെ നാലു സാമുഹിക സേവന ക്ലബുകളായ ഗ്രീന്‍ സ്റ്റാര്‍ ചെങ്കള, ജവാന്‍സ് നാലാംമൈല്‍, ഫ്രണ്ട്‌സ് തൈവളപ്പ്, ഗ്രീന്‍ സ്റ്റാര്‍ തൈവളപ്പ് തുടങ്ങിയ ക്ലബുകള്‍ സംയുക്തമായി ചേര്‍ന്ന് പാണാര്‍കുളം അരികില്‍ മനുഷ്യ മതിലുകള്‍ നിര്‍മിച്ച് സംരക്ഷണ സമരം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന്റെ അധ്യക്ഷധയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ജലസംരംക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ ബി.എ അഹമ്മദ്, റഷീദ ഖാദര്‍ ബദ്രിയ, മഹമൂദ് തൈവളപ്പ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസമദ്, പാണാര്‍കുളം മസ്ജിദ് ഖത്തീബ് നിസാര്‍ സഖാഫി ഇരിക്കൂര്‍ സംസാരിച്ചു.
Post a Comment
0 Comments