Type Here to Get Search Results !

Bottom Ad

പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണെങ്കില്‍ അഭിനന്ദിച്ചേനെ: സി.പി.എം നടപടി മണ്ടത്തരമെന്ന് ജോയ് മാത്യു


ചെന്നൈ (www.evisionnews.co): ഹെലികോപ്റ്റര്‍ വിവാദത്തില്‍ സി.പി.എമ്മിന് തെറ്റുപറ്റിയെന്നും സംസ്ഥാന ഫണ്ട് ഉപയോഗിക്കാതെ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ് ഇതുചെയ്തിരുന്നതെങ്കില്‍ ജനങ്ങള്‍ അഭിനന്ദിക്കുമായിരുന്നുവെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. മുമ്പും ഇത്തരം ചില മണ്ടത്തരങ്ങള്‍ സി.പി.എമ്മിന് പറ്റിയിട്ടുണ്ട്. ചെന്നൈയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ജോയ്മാത്യു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അതിര്‍ത്തിയില്ല. എന്നാല്‍ അതിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതുന്നതാണ് പ്രശ്‌നം എന്നായിരുന്നു വി.ടി ബല്‍റാം വിഷയത്തിലെ മറുപടി. അഭിപ്രായ സ്വാതന്ത്ര്യവും ആശയസംവാദങ്ങളുമെല്ലാം ഒടുവില്‍ എത്തുന്നത് ബലപരീക്ഷണത്തിലേക്കാണ്. അത് ശാരീരിക അക്രമമായി മാറുന്നുവെന്നും ജോയ്മാത്യു പ്രതികരിച്ചു.

സിനിമ സംഘടനയില്‍ പോലും പുരുഷാധിപത്യം തന്നെയാണ് നിലനില്‍ക്കുന്നത്. സ്ത്രീകള്‍ മുന്‍പോട്ടു വരാന്‍ ഇനിയും താമസം വരും. ഇത്രയും കാലമായിട്ടും ഒരു സ്ത്രീ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നതും ജോയ്മാത്യു ഉദാഹരണമായി ചൂണ്ടിക്കാട്ടി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad