ഹൈദരാബാദ് (www.evisionnews.co): അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്തതിന്റെ നിരാശയില്‍ സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ സെക്കന്തരാബാദില്‍ ഞായറാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം. കെ.രവികുമാര്‍ (42) എന്നയാളാണ് സെക്കന്തരാബാദിലെ മൂന്നു നില അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി മരിച്ചത്. 2004ല്‍ ഉണ്ടായ ഒരു അപകടത്തിനു ശേഷം ഇയാള്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. അമേരിക്കയില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഇതോടെ കടുത്ത നിരാശയിലും മാനസിക പ്രയാസത്തിലുമായിരുന്നു രവികുമാര്‍.
രവികുമാറിന്റെ ഭാര്യ ഒരു ഷോപ്പില്‍ ജീവനക്കാരിയാണ്. ഇയാള്‍ ഭാര്യുമായി പതിവായി വഴക്കിട്ടിരുന്നു. ഈ ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഞായറാഴ.ചയും ഭാര്യ ജോലിക്ക് പോകുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഉച്ചകഴിഞ്ഞ ഫ്ളാറ്റില്‍ തനിച്ചായിരുന്ന രവികുമാര്‍ ജനാലവഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ രവികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചുവെന്ന് കര്‍ഖന്ന ഇന്‍സ്പെക്ടര്‍ ബി.ജനയ്യ പറഞ്ഞു. രവികുമാര്‍ പുറത്തേക്ക് ചാടുന്ന ദൃശ്യം സമീപവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. നിരാശയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടുകിട്ടിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post a Comment
0 Comments