തൃശൂര്‍ : (www.evisionnews.co)പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് സി.ബി.ഐക്ക് കൈമാറി.
പ്രത്യേക അന്വേഷണ സംഘത്തലവന്‍ ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ് കേസ് ഡയറി സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് രണ്ട് ദിവസത്തിനകം അന്വേഷണം ആരംഭിക്കും.
നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ള ആറ് പേരെ പ്രോസിക്യൂഷന്‍ പ്രതിചേര്‍ത്തെങ്കിലും ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ കേസ് സുപ്രീം കോടതിയില്‍ എത്തുകയും, സി.ബി.ഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേസ് ഏറ്റെടുത്തത്.