ന്യൂഡല്‍ഹി (www.evisionnews.co): ടെലികോം വിപണിയില്‍ വര്‍ഷങ്ങളായി വന്‍ ലാഭം നേടിയിരുന്ന കമ്പനികളെല്ലാം ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലാണ്. മുകേഷ് അംബാനിയുടെ ജിയോ വന്നതിന് ശേഷം ചില കമ്പനികള്‍ പൂട്ടി. ചിലര്‍ പൂട്ടലിലേക്ക് നീങ്ങുകയാണ്. അടുത്ത ആറുമാസത്തിനുള്ളില്‍ ടെലികോം മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകള്‍ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ടെലികോം മേഖലയ്ക്ക് കോടികളുടെ നഷ്ടമാകും ഉണ്ടാകുക.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അതിവേഗം വളര്‍ന്നുവന്ന ടെലികോം മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മുന്‍നിര ടെലികോം കമ്പനികള്‍ പിരിച്ചുവിട്ടതും പിരിഞ്ഞുപോയതുമായ ജീവനക്കാരുടെ കണക്കെടുത്താല്‍ ഞെട്ടും. കാരണം ഓരോ മാസവും ആയിരക്കണക്കിന് ജീവനക്കാരെയാണ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓരോ കമ്പനിയും പിരിച്ചുവിടുന്നത്.
റിലയന്‍സ് ജിയോ വന്നതിനു ശേഷം 2017 ല്‍ മാത്രം ടെലികോം മേഖലയില്‍ നിന്ന് ഏകദേശം 40,000 പേരെ പിരിച്ചുവിട്ടു. സ്വകാര്യ എച്ച് ആര്‍ കമ്പനിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, അടുത്ത എട്ടോ ഒന്‍പതോ മാസത്തിനുള്ളില്‍ ടെലികോം വിപണിയില്‍ നിന്ന് 80,000 മുതല്‍ 90,000 പേരെ പറഞ്ഞുവിടുമെന്നാണ് റിപ്പോര്‍ട്ട്. ടെലികോം രംഗത്തെ 65 ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ കമ്പനികളിലെ ടെക്കികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
Post a Comment
0 Comments