കോഴിക്കോട്: ജെഡിയു ഇടതു മുന്നണിയിലേക്കു പോകുന്നതോടെ കോഴിക്കോട് ജില്ലയില്‍ ആറു തദ്ദേശസ്ഥാപനങ്ങളില്‍ യുഡിഎഫിനു ഭരണം നഷ്ടമാകും. കൊടുവള്ളി, പയ്യോളി നഗരസഭകള്‍, കുന്ദമംഗലം, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, ഏറാമല, ചോറോട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഭരണം മാറുക.
കൊടുവള്ളിയില്‍ 36 അംഗ നഗരസഭയില്‍ 19 യുഡിഎഫ്, 16 എല്‍ഡിഎഫ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ യുഡിഎഫിലെ രണ്ടു പേരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അയോഗ്യരാക്കി. ഒരു ലീഗ് അംഗം രാജിവെക്കുകയും ചെയ്തു. ഇതോടെ അംഗസംഖ്യ 16 ആയി. ഇനി ആകെയുള്ള ഒരു ജെഡിയു അംഗം എല്‍ഡിഎഫിലേക്കു പോയാല്‍ ഭരണം മറിയും. യുഡിഎഫ് പ്രതിപക്ഷത്തേയ്ക്ക് നീങ്ങേണ്ടിവരും. പയ്യോളി നഗരസഭയിലെ 36 അംഗ ഭരണസമിതിയില്‍ 19 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഇടതിന് 17ഉം. യുഡിഎഫിന്റെ 19ല്‍ എട്ടു പേര്‍ വീതം ലീഗും കോണ്‍ഗ്രസുമാണ്. മൂന്നു പേര്‍ ജനതാദള്‍ യുവില്‍നിന്നുള്ളവര്‍. ഇവര്‍ എല്‍ഡിഎഫിലേക്കു പോയാല്‍ അവിടെയും ഭരണം വീഴും.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് -10, എല്‍ഡിഎഫ് -9 എന്നതാണ് കക്ഷിനില. ഇതില്‍ ഒരു യുഡിഎഫ് അംഗം ജെഡിയുവില്‍നിന്നാണ്. തോടന്നൂര്‍ ബ്ലോക്കില്‍ ഏഴ് അംഗങ്ങള്‍ യുഡിഎഫിനുണ്ട്. ഇതില്‍ ജെഡിയു ഇടതിലേക്കു പോയാല്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറുമാവും കക്ഷിനില.
ഏറാമല പഞ്ചായത്തിലെ മൊത്തം 19 വാര്‍ഡുകളില്‍ ജെഡിയുവിന് എട്ടു സീറ്റുണ്ട്. ലീഗിന് നാലും കോണ്‍ഗ്രസിന് രണ്ടുമാണ് സീറ്റ്. ആര്‍എംപിക്ക് മൂന്നും സിപിഎം, സിപിഐ എന്നിവയ്ക്ക് ഓരോ സീറ്റ് വീതവും. ജെഡിയു മാറിയാല്‍ സിപിഎമ്മിനും സിപഐയ്ക്കുമൊപ്പം 10 സീറ്റുമായി ഭരണം ഇടതിനൊപ്പം നില്‍ക്കും. ചോറോട് പഞ്ചായത്തില്‍ 21 സീറ്റില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പതു വീതം സീറ്റുകളാണ് ഉള്ളത്. രണ്ട് സീറ്റുള്ള ആര്‍എംപിയുടെ പിന്തുണയിലാണ് ഇവിടെ യുഡിഎഫ് ഭരണം. ജെഡിയു ഇടതിലേക്ക് മാറിയാല്‍ ഭരണം വീഴും. 18 വാര്‍ഡുകളുള്ള അഴിയൂരില്‍ ജെഡിയുവിന് മൂന്നു സീറ്റുണ്ട്. ഇടതിലേക്ക മാറിയാല്‍ ഭരണവും മാറും. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക ജെഡിയു അംഗം യുഡിഎഫിനൊപ്പംതന്നെ നില്‍ക്കാനുള്ള തീരുമാനത്തിലാണ് എന്നറിയുന്നു.
Post a Comment
0 Comments