തിരുവനന്തപുരം: (www.evisionnews.co)ജനതാദള്‍-യു ഇടതു മുന്നണിയിലേക്ക്. ഇന്ന് ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. മുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ യോഗത്തെ അറിയിക്കുകയായിരുന്നു.
യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫിലേക്കു പോകുന്നതാണ് നല്ളതെന്നും എല്‍ഡിഎഫിലേക്കു പോകാനുള്ള അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. 14 ജില്ളാ പ്രസിഡന്റുമാരും ഇടതുമുന്നണിയിലേക്കു പോകാനുള്ള തീരുമാനത്തെ അന ുകൂലിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം ഭാരവാഹികള്‍ വിയോജിപ്പ് രേഖപെ്പടുത്തി.
വീരേന്ദ്രകുമാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായ ജോണ്‍ ജോണ്‍ ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് രാജിവച്ചതായി അറിയിച്ചുകൊണ്ട് അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപേ്പായി.
യുഡിഎഫ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപെ്പട്ടിരുന്ന വീരേന്ദ്രകുമാര്‍ കഴിഞ്ഞ ഡിസംബര്‍ 20ന് എംപി സ്ഥാനം രാജിവച്ചിരുന്നു. ദേശീയതലത്തില്‍ ജെഡ ിയു എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം എംപി സ്ഥാനം രാജിവച്ചത്.
Post a Comment
0 Comments