Type Here to Get Search Results !

Bottom Ad

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണും


ചീമേനി:(www.evisionnews.co) ചീമേനി പുലിയന്നൂരിലെ റിട്ടയേര്‍ഡ് അധ്യാപിക കളത്തേ ര ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണും. കൊലപാതകം നടന്നിട്ട് മൂന്നാഴ്ച പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പ്രദേശവാസികളില്‍ അമര്‍ഷം പുകയുകയാണ്.

ഈ സാഹചര്യത്തിലാണ് സിപിഎം മുന്‍കൈ എടുത്ത് കഴിഞ്ഞ ദിവസം അക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ജാനകിയോടൊപ്പം വെട്ടേറ്റ ഭര്‍ത്താവ് കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പലരെയും ചോദ്യം ചെയ്തെങ്കിലും പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

നാടിനെ നടുക്കിയ കൊല നടന്നിട്ട് ഇത്രയും ദിവസം പിന്നിടുമ്പോഴും  പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ സമരരംഗത്തിറങ്ങാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ കഴിഞ്ഞ ഡിസംബര്‍ 13 നാണ് പുലിയന്നൂരിലെ വീട്ടിനുള്ളില്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയായ ജാനകി വെട്ടേറ്റ് മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad