നീലേശ്വരം (www.evisionnews.co): രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക് ദിനമായ ഇന്നലെ രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് സംഘടിപ്പിച്ച മനുഷ്യജാലികയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴികിയെത്തിയത്. വിദ്വേഷ രാഷ്ട്രീയത്തിലൂടെ സര്‍വ തലങ്ങളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഫാസിസത്തെ ചെറുക്കാന്‍ എല്ലാവിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുവാനുള്ള സന്ദേശമാണ് ജാലികയിലൂടെ സംഘടന കൈമാറുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ആയിരങ്ങളാണ് ജാലികയില്‍ പ്രതിജ്ഞയെടുത്തത്. ഖാസി സി.എം ഉസ്താദിന്റെ കേസുമായി ബന്ധപ്പെട്ട് നീലേശ്വരത്തെ ഒരു കേന്ദ്രത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രസ്തുത പ്രദേശത്തെ ചിലര്‍ക്ക് അതില്‍ പങ്കുണ്ടെന്ന പുതിയ വെളുപ്പെടുത്തലുകളുടെ അടിസ്താനത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നീതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഡ്ജ് ധരിച്ചാണ് പ്രവര്‍ത്തകര്‍ജാലികയില്‍ അണിനിരന്നത്.
രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ.കെ മാണിയൂര്‍ ദേശീയ പതാക ഉയര്‍ത്തി. വൈകിട്ട് നാലുമണിക്ക് കരുവാച്ചേരി ജുമാമസ്ജിദ് പരിസരത്ത് നിന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ല ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുറഹ്മാന്‍ മൗലവി പതാക കൈമാറി ആരംഭിച്ച റാലിയില്‍ ശാഖാ കാമ്പസ്, ദര്‍സ് അറബിക് കോളജുകളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച വിഖായ കാമ്പസ് ത്വലബ വിദ്യാര്‍ത്ഥികള്‍ ദേശീയ പതാകയെ അലേകനം ചെയ്യുന്ന ഡ്രസ്സ് കോഡ് ധരിച്ച കൊണ്ടുമാണ് റാലിയില്‍ അണിനിരന്നത്. പതിനൊന്ന് മേഖലകളിലെ പ്രവര്‍ത്തകര്‍ ഓരോ മേഖലാ ബാനറുകള്‍ക്ക് പിന്നിലും അച്ചക്കവും ആകര്‍ഷണീയവും സംഘടനയുടെ പ്രൗഢി നിലനിറുത്തി ആയിരങ്ങള്‍ അണിനിരന്ന റാലി അക്ഷരാര്‍ത്ഥത്തില്‍ നീലേശ്വരത്തെ പ്രകമ്പനം കൊള്ളിച്ചു.
അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി പടന്ന, സുഹൈര്‍ അസ്ഹരി, മുഹമ്മദലി സുബൈര്‍ ദാരിമി പടന്ന, സലാം ഫൈസി പേരാല്‍, സിദ്ധീഖ് അസ്ഹരി, യൂനുസ് ഫൈസി, നാഫിഹ് അസ്അദി, ഷരീഫ് നിസാമി, മുഗു യൂനുസ് ഹസനി, ഇസ്മായില്‍ മച്ചംപാടി, സിദ്ധീഖ് ബെളിഞ്ചം, റഷീദ് ഫൈസി, ഷറഫുദ്ധീന്‍ കുണിയ, എം.എ ഖലീല്‍, മുഹമ്മദ് ഫൈസി കജ, മൊയ്തു ചെര്‍ക്കള, ഫാറൂഖ് ദാരിമി കൊല്ലമ്പാടി നേതൃത്വം നല്‍കി.
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വിവിധ മതരാഷ്ട്രീയ സാമൂഹിയ സാംസ്‌കാരിക നേതാക്കളടക്കം ആയിരങ്ങള്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയും പ്രതിജ്ഞ ചൊല്ലി ജാലിക തീര്‍ത്തു. ഖാസി ഇ.കെ മഹമൂദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹമ്മദ് മൗലവി അല്‍അസ്ഹരി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.കെ.കെ മാണിയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലികൊടുത്തു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. കോട്ടപ്പുറം സ്വാദിഖിയ്യ കോളജ് വിദ്യാര്‍ത്ഥികള്‍ ദേശീയോല്‍ ഗ്രന്ഥന ഗാനവും മമ്മുട്ടി നിസാമി വയനാട് പ്രമേയ പ്രഭാഷണവും നടത്തി. യു.എം അബ്ദുറഹമ്മാന്‍ മൗലവി, ടി.കെ പൂക്കോയ തങ്ങള്‍, എം.സി ഖമറുദ്ധീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ജി.സി ബഷീര്‍, ഇ.എം കുട്ടി ഹാജി, ചെങ്കളം അബ്ദുല്ല ഫൈസി, ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, മൊയ്തു മൗലവി കാഞ്ഞങ്ങാട്, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, യു. സഅദ് ഹാജി, സുഹൈര്‍ അസ്ഹരി, സുബൈര്‍ ദാരിമി അല്‍ഖാസിമി, ടിവി അഹമ്മദ് ദാരിമി, അബ്ദുല്‍ അസീസ് അഷ്‌റഫി, അഷ്‌റഫ് മിസ്ബാഹി, ഷരിഫ് ഹാജി പടന്ന സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹബീബുള്ള ദാരിമി നാസര്‍ ഫൈസി, ബഷീര്‍ ദാരിമി, ഷമിര്‍ ഹൈത്തമി, സത്താര്‍ ചന്തേര, ഇസ്മായില്‍ ചന്തേര, ഫൈസല്‍ പേരോല്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എന്‍.പി.എം ഷറഫുദ്ധീന്‍ തങ്ങള്‍, എന്‍.പി.എം സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, ഷഹീര്‍ പളളിക്കര, അഫ്‌സല്‍ മര്‍ക്കസ്, സമദ് ഹാജി, ഗഫൂര്‍ ഹാജി, ലത്തീഫ് തൈക്കടപ്പുറം, ലത്തീഫ് കൊല്ലമ്പാടി, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി, സുബൈര്‍ അല്‍ ഖാസിമി സംബന്ധിച്ചു.
Post a Comment
0 Comments