തൃക്കരിപ്പൂര്‍ (www.evisionnews.co): റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ത്ഥം സ്വാഗതസംഘം നടത്തിയ ജാലികാ ജ്വാല പ്രയാണ വാഹനജാഥ തൃക്കരിപ്പൂര്‍ ബിരിച്ചേരി മഖാം സിയാറത്തോടു കൂടി ആരംഭിച്ചു. സമസ്ത കേന്ദ്ര മുശാവ അംഗം മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ തെക്കന്‍ മേഖല ജാഥ നായകന്‍ സി.കെ.കെ മാണിയൂറിനും വടക്കന്‍ മേഖല ജാഥ നായകന്‍ മുഹമ്മദലി മൗലവി എന്നിവര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇബ്രാഹിം ഫൈസി ജെഡിയാര്‍ താജുദ്ദീന്‍ ദാരിമി പടന്ന ഹാരിസ് ദാരിമി ബെദിര, റഷീദ് ഫൈസി ആറങ്ങാടി, ഖാലിദ് ഫൈസി ചേരുര്‍, ഹബീബുള്ള ദാരിമി, സുലൈമാന്‍ നീലേശ്വരം, സഈദ് ദാരിമി,അന്‍വര്‍ താഴയന്നൂര്‍, ഗഫൂര്‍ ഹാജി, സമദ് ഹാജി, അഷ്‌റഫ് ഫൈസി, റഫാദ് പള്ളിക്കര, ഷഹീര്‍ പള്ളിക്കര പ്രസംഗിച്ചു. സുബൈര്‍ ദാരിമി അല്‍ ഖാസിമി പടന്ന ഇ.എം കുട്ടി ഹാജി നാസര്‍ ഫൈസി അബ്ദുല്‍ മജീദ് നിസാമി ഫൈസല്‍ പേരോല്‍ നസ്‌റുള്ള അസ്ഹരി പ്രയാണത്തിന് നേതൃത്വം നല്‍കും. തെക്കന്‍ മേഖലാ പ്രയാണം സമാപനം കെ.ടി അബ്ദുല്ല ഫൈസിയും വടക്കന്‍ മേഖലാ പ്രയാണം സമാപനം ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments