Type Here to Get Search Results !

Bottom Ad

മലപ്പുറം ഏരിയാ സമ്മേളനങ്ങളില്‍ മന്ത്രി ജലീലിനെതിരെ രൂക്ഷവിമര്‍ശനം


മലപ്പുറം (www.evisionnews.co): മലപ്പുറം ജില്ലയിലെ ഏരിയാ സമ്മേളനങ്ങളില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പ്രവര്‍ത്തകര്‍. കെ.ടി ജലില്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളെ പരിഗണിക്കാതെ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളോടും അവയുടെ പ്രവര്‍ത്തകരോടും ജലീലിന് താല്‍പര്യമാണ് എന്ന മട്ടിലും എടപ്പാള്‍, പൊന്നാനി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നത്.

പാര്‍ട്ടി അംഗം പോലുമല്ലാത്ത ജലീല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നുവെന്നും വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതിയുണ്ട്. പിണറായി വിജയനോടുള്ള അമിത ഭക്തിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിനില്ലെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നു. മുതലാളിമാരെ സംരക്ഷിക്കുന്ന തരത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. ഒട്ടുമിക്ക ഏരിയ സമ്മേളനങ്ങളിലും മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad