മുളിയാര്‍ (www.evisionnews.co): മല്ലം ന്യൂസ്‌പോട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മല്ലം പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സര വിജയികളെ അനുമോദിച്ചു. ഒന്നാംസ്ഥാനം നേടിയ ഫാല്‍ക്കണ്‍ എഫ്.സിക്ക് അജ്മാന്‍ബ്ലൂ സൂപ്പര്‍ മാര്‍ക്കറ്റ് എം.ഡി ഹനീഫ അട്ടിയും രണ്ടാംസ്ഥാനം നേടിയ എഫ്.സി അറ്റാക്കേര്‍സിന് ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രസിഡണ്ട് കെ.സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.സി റഫീഖ്, ഷരീഫ് മല്ലത്ത്, ഹമീദ് സുലൈമാന്‍, കുഞ്ഞി മല്ലം, ഖാലിദ് പോക്കര്‍, ഉമ്മര്‍ മല്ലം, ഉനൈസ് മല്ലം, നൗജവാന്‍ ചെറക്കാല്‍, ഖാദര്‍ അട്ടിയട്ടി, ഷിബിലി ചെറക്കാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments