കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ഇരുപതാം വാര്‍ഡ് (ഫോര്‍ട്ട് റോഡ്) സമ്മേളനം ഫെബ്രുവരി 23ന് നടത്താന്‍ വാര്‍ഡ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഗൃഹസന്ദര്‍ഷനം, കലാ-കായിക, ചിത്രരചന, ക്വിസ് മത്സരങ്ങള്‍, പതാകദിനം, പഴയകാല പ്രവര്‍ത്തകരെയും, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരക്കല്‍, മുസ്ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ പ്രസിഡണ്ട് അബ്ബാസ് മലബാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുനിസിപ്പല്‍ ലീഗ് വൈസ് പ്രസിഡണ്ട് എ.എ അസീസ്, വസീം ഫോര്‍ട്ട് റോഡ്, മൊയ്തീന്‍ കുഞ്ഞി കോളിക്കര, കെ.ഇ ഇബ്രാഹിം, റാഫി കുന്നില്‍, മന്‍സൂര്‍ ഗുഡ്വില്‍, എ.എ ഷംസുദ്ധീന്‍, മുനീര്‍ ബിസ്മില്ല, ഫസല്‍ ഫോര്‍ട്ട് റോഡ്, കെ.എ നിഷാദ്, മാഹിന്‍ കോളിക്കര, അബ്ദുല്‍ ജുനൈദ് പ്രസംഗിച്ചു.
Post a Comment
0 Comments