Type Here to Get Search Results !

Bottom Ad

കമ്മ്യൂണിസം ലോകത്ത് വംശനാശം സംഭവിച്ച പ്രത്യയശാസ്ത്രം: എ. അബ്ദുല്‍ റഹിമാന്‍


കാസര്‍കോട് (www.evisionnews.co): ലോകത്ത് വംശനാശം സംഭവിച്ച പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്നും ഒരിടത്തും കമ്മ്യൂണിസം പ്രാവര്‍ത്തികമായിട്ടില്ലെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മലയോര മേഖലാ സമ്മേളനത്തിന്റെ ഭാഗമായി സീതാംഗോളിയില്‍ നടന്ന ഇസ്ലാമും കമ്മ്യൂണിസവും സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും പേരില്‍ രാജ്യത്ത് നിലവിലുള്ള സംഘടനകള്‍ വ്യാജ പതിപ്പുകളായാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യശത്രുവിനെ പോലും തിരിച്ചറിയാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന സി.പി.എം പോലുള്ള സംഘടനകള്‍ കമ്മ്യൂണിസത്തിനു അപമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍ ഹാജി പതാക ഉയര്‍ത്തി. റസാഖ് കോടി സ്വാഗതം പറഞ്ഞു. അബ്ദുല്ല മുഗു അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തി. അസീസ് മരിക്കെ, വി.ടി ഖാദര്‍, സംഘാടക സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, ജനറല്‍ കണ്‍വീനര്‍ പി.ഡി.എ റഹ്മാന്‍, ട്രഷറര്‍ ഷാഫി ഹാജി ആദൂര്‍, സി.കെ.കെ മാണിയൂര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, എം. അബ്ബാസ്, എ.കെ ആരിഫ്, സെഡ്.എ കയ്യാര്‍, ബദ്‌റുദ്ധീന്‍ താസിം, അസീസ് കളത്തൂര്‍, സിദ്ധീഖ് ഒളമുഖര്‍, ഇ.കെ മുഹമ്മദ്കുഞ്ഞി, അഷ്‌റഫ് കര്‍ള, നവാസ് കുഞ്ചാര്‍, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, ഇഖ്ബാല്‍ ഫുഡ്മാജിക്, അബ്ദുല്‍ റഹിമാന്‍, അബ്ദുല്ല മുകാരികണ്ടം, എം എച്ച് അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് മുകാരികണ്ടം, കെ പി എം റഫീക്ക്, റഫീക്ക് കണ്ണൂര്‍, അഫ്‌സല്‍ കണ്ണൂര്‍, എം എസ് മുഹമ്മദ്, അബ്ദുല്ല കണ്ണൂര്‍, മുഹമ്മദ് മമ്മണ്ണ, എസ്.എം അബ്ദുല്ല, ഹനീഫ് സീത്താംഗോളി, മൊയ്തു സീത്താംഗോളി, ഇബ്രാഹിം ദര്‍ബത്തടുക്ക, മജീദ് എസ്.പി, മുസ്തഫ സി.എച്ച്, അബ്ദുല്‍ റഹിമാന്‍ മുഖാരിക്കണ്ടം, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമൊഗര്‍, സിയാദ് പെരഡാലാ, ഇല്യാസ് ഹുദവി, ജാഫര്‍ ചള്ളംങ്കയം, മന്‍സൂര്‍ കന്തല്‍, അബ്ദുല്‍ റഹിമാന്‍ ചള്ളങ്കായം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad