കൊച്ചി (www.evisionnews.co): നടനും സംവിധായകനുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനിവാസന്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ശ്രീനിവാസന്‍ ഇപ്പോള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. 61 വയസുകാരനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് മറ്റു പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Post a Comment
0 Comments