Type Here to Get Search Results !

Bottom Ad

മുംബൈ ഹെലികോപ്റ്റര്‍ അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍


മുംബൈ മുംബൈയില്‍നിന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ പവന്‍ഹന്‍സ് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷസേന നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ വി.കെ. ബാബു, ജോസ് ആന്റണി എന്നിവരാണു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍. പി. ശ്രീനിവാസന്‍ എന്നയാളും മലയാളിയാണെന്ന് അറിയുന്നു. ഗുജറാത്ത് അതിര്‍ത്തിയോടടുത്ത് ഡഹാണുവിനു സമീപമായിരുന്നു അപകടം.
തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു. പവന്‍ ഹാന്‍സ് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഏഴുവര്‍ഷം പഴക്കമുള്ള വിടിപിഡബ്ല്യുഎ ഡൗഫിന്‍ എഎസ് 365 എന്‍3 ഹെലിക്കോപ്റ്ററായിരുന്നു അത്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad