Type Here to Get Search Results !

Bottom Ad

പച്ചയ്ക്ക് കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാം


ശരീരഭാരം കുറയാന്‍ ഒരുപാടൊന്നും മെനക്കെടേണ്ട. ചില ഭക്ഷണ സാധനങ്ങള്‍ വേവിക്കാതെ പച്ചയ്ക്ക് കഴിച്ചോളൂ. ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാം. ഭക്ഷണം കഴിക്കുന്നത് എങ്ങനെ എന്നതനുസരിച്ചാകും ഭക്ഷണത്തിലെ കാലറി ഉള്ളില്‍ ചെല്ലുന്നത്. വറുത്തും വേവിച്ചും ആവിയില്‍ പുഴുങ്ങിയും അരച്ചും എല്ലാം നാം ഭക്ഷണം കഴിക്കുന്നു. ഓരോ രീതിയില്‍ കഴിക്കുമ്പോഴും വ്യത്യസ്ത കാലറിയാകും ശരീരത്തിലെത്തുക. 

ഭക്ഷണം എത്രമാത്രം പ്രോസസ് ചെയ്യുമോ അത്രമാത്രം കൂടുതല്‍ ഊര്‍ജ്ജം അതു പുറത്തുവിടുന്നു. പാകം ചെയ്തു കഴിക്കുന്നത്ര ശരീരഭാരവും കൂടുന്നു. ഭക്ഷണസാധനങ്ങള്‍ പച്ചയ്ക്കു കഴിച്ചാലോ ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു. കാരണമെന്തെന്നോ പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ അത് വേഗം ദഹിക്കുന്നു. വളരെ സോഫ്റ്റ് ആയതിനാല്‍ അവയെ വിഘടിപ്പിക്കാന്‍ ശരീരത്തിന് കുറച്ച് ഊര്‍ജം മതിയാകും. 

തേങ്ങ: പച്ച തേങ്ങയില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം ഇവ ധാരാളമുണ്ട്. തേങ്ങാവെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരാളമുണ്ട്. ഉണങ്ങിയ തേങ്ങയില്‍ ഇതേ അളവു പോഷകങ്ങള്‍ ഇല്ല. അതുകൊണ്ട് തേങ്ങാവെള്ളവും പച്ചതേങ്ങയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ. 

ഉള്ളി: പച്ചയ്ക്ക് തിന്നുന്നത് ശ്വാസകോശാര്‍ബുദത്തില്‍ നിന്നും പ്രോസ്റ്റേറ്റ് അര്‍ബുദത്തില്‍ നിന്നും സംരക്ഷണമേകും.

ഡ്രൈഫ്രൂട്ട്‌സ്: പോഷകസമ്പുഷ്ടമായ അണ്ടിപ്പരിപ്പ്, ബദാം, പിസ്ത ഇവയെല്ലാം വറുക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടപ്പെടും. കാലറിയും രുചിയും കൂടിയേക്കാം എന്നു മാത്രം. അതുകൊണ്ട് പച്ചയ്ക്ക് കഴിക്കാന്‍ ശ്രദ്ധിക്കുക.

ചുവന്ന കാപ്‌സിക്കം: ഒരു ചുവന്ന കാപ്‌സിക്കം കഴിച്ചാല്‍തന്നെ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള 'ജീവകം സി' യില്‍ അധികം ലഭിക്കും. വേവിക്കുമ്പോള്‍ കാപ്‌സിക്കത്തില്‍ നിന്ന് ഈ പോഷകങ്ങളെല്ലാം നഷ്ടപ്പെടും. സാലഡില്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെനല്ലത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad