മലപ്പുറം: (www.evisionnews.co)പെരിന്തല്‍മണ്ണയില്‍ സി.പി.എം മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യു.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്.ഐ - എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം പാലക്കാട് പാത ഉപരോധിച്ചു. ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്.
Post a Comment
0 Comments