ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2018 ഓടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ് സബ്‌സിഡി, ഹജ് സേവന പുനരവലോകന സമിതി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്‌സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വര്‍ഷം 450 കോടി രൂപയോളമാണു ഹജ് സബ്‌സിഡിക്കായി നീക്കിവച്ചിരുന്നത്.സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ 2012ല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. 2022ന് അകം നിര്‍ത്താനായിരുന്നു നിര്‍ദേശം.
Post a Comment
0 Comments