ചണ്ഡിഗഡ് ഹരിയാനയില്‍ പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ വെടിവച്ചു കൊലപ്പെടുത്തി. യമുന നഗറിലെ സ്വകാര്യ സ്‌കൂളിലാണു സംഭവം. പിതാവിന്റെ റിവോള്‍വറുമായെത്തിയ വിദ്യാര്‍ഥി പ്രിന്‍സിപ്പല്‍ റിതു ചബ്‌റയുടെ നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ച്ചയായി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്നു വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്നു പുറത്താക്കിയിരുന്നു. ഇന്ന് ഉച്ചയോടെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ കാണണമെന്ന് ആവശ്യപ്പെടുകയും മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ ജീവനക്കാര്‍ വിദ്യാര്‍ഥിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
Post a Comment
0 Comments