തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വൃദ്ധയായ ഭക്തയെ പിടിച്ചു തള്ളുകയും അസഭ്യം ചൊരിയുകയും ചെയ്തതായി ആക്ഷേപം. ഇന്ന് രാവിലെ പത്ത് മണിയോടെ
ഒറ്റക്കല്‍ മണ്ഡപത്തില്‍ വെച്ച് ലീലാ, ഗീതാകുമാരി എന്നീ വനിതാ ഗാര്‍ഡുകള്‍ വൃദ്ധയെ തള്ളിയിട്ടതെന്നാണ് പരാതി . ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. അവിടെയുണ്ടായിരുന്ന ഭക്തര്‍ ഗാര്‍ഡുമാരെ വിലക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷം തുടരുകയായിരുന്നുവെന്ന് ഒരു ഭക്തന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് അമിക്കസ് ക്യൂറിക്കും നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതും ഈയിടെയായി വര്‍ദ്ധിച്ചിട്ടുണ്ട്. ക്ഷേത്രം അധികൃതര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പരാതി നല്‍കിയ ഭക്തന്‍ പറഞ്ഞു.
Post a Comment
0 Comments