Type Here to Get Search Results !

Bottom Ad

ജനറൽ ആശുപത്രിയുടെ അനാസ്ഥയ്ക്ക് കാരണം സൂപ്രണ്ടുമാരുടെ അലംഭാവം- കാസർകോടിനൊരിടം


കാസർകോട്: (www.evisionnews.co)ജനറൽ ആശുപത്രിയുടെ ഇന്നത്തെ അനാസ്ഥക്ക് കാരണം സൂപ്രണ്ടുമാരുടെ അലംഭാവമാണെന്ന് കാസർകോടിനൊരിടം ജനകീയ കൂട്ടായ്മ ആരോപിച്ചു. ജനറൽ ആശിപത്രിക്ക് അനുവദിക്കപ്പെട്ട പല പദ്ധതികളും മുടങ്ങാനോ അന്യ ജില്ലകളിലേക്ക് മാറ്റാനോ കാരണം ഇവിടെ വരുന്ന സൂപ്രണ്ടുമാർക്ക് ജനറൽ ആശുപത്രിയുടെ വികസനത്തിൽ താത്പര്യമില്ലാത്തതാണ്. മൂന്നുവർഷം മുൻപ് അരക്കോടിയിലധികം ചെലവിട്ട് വാങ്ങിയ ബ്ലഡ് സപ്പറേഷൻ മെഷീൻ ഇന്നും കവർ പോലും തുറക്കാത്തതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് 6 ലക്ഷം രൂപ വില വരുന്ന ജനറേറ്റർ ഇല്ല എന്ന കാരണമാണ്‌. എന്നാൽ കാസർകോടിനൊരിടം ഇടപെടുന്നത് വരെ ഈ വിഷയം കലക്ടറുടെയോ ബന്ധപ്പെട്ട അധികാരികളുടെയോ ശ്രദ്ധയിൽപെടുത്താൻ സൂപ്രണ്ട് തയ്യാറായിരുന്നില്ല. മാസത്തിൽ ഒരിക്കൽ ചേരുന്ന ജില്ലാ വികസന സമിതി യോഗത്തിലും ജനറൽ ആശുപത്രിയുടെ പ്രശനങ്ങൾ ശ്രദ്ധയിൽ പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറായതുമില്ല. ജനറേറ്ററുമായി ബന്ധപ്പെട്ടു കാസർകോടിനൊരിടം നൽകിയ വിവരാവകാശ രേഖയ്ക്ക് കസാക്സ് 2015 ൽ ജനറേറ്റർ അനുവദിച്ചിരുന്നു എന്നാണു മറുപടി കിട്ടിയത്. എന്നാൽ അന്നത്തെ സൂപ്രണ്ട് അത് ഫോളോ ചെയ്യുകയോ അനിവദിക്കപ്പെട്ട  ജനറേറ്റർ എത്തിക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ആ ജനറേറ്റർ എവിടെയാണ് എന്ന കാര്യത്തിൽ ഇപ്പോഴത്തെ സൂപ്രണ്ടിനും മറുപടിയില്ല. ജനറൽ ആശുപത്രിക്ക് അനുവദിക്കപ്പെട്ട ട്രോമാ സെന്റർ തൃശൂരിലേക്ക് മാറ്റിയപ്പോഴും ജില്ലക്ക് വേണ്ടി ശക്തമായി വാദിക്കാനോ പ്രതികരിക്കാനോ അന്നത്തെ സൂപ്രണ്ട് താത്പര്യം കാണിചില്ല. ജനറൽ ആശുപത്രിയുടെ പ്രശ്ന പരിഹാര നിർദേശങ്ങളുമായി നിലവിലെ സൂപ്രണ്ടിനെ ബന്ധപ്പെട്ടാൽ അദ്ദേഹം അയഞ്ഞ സമീപനങ്ങളാണ്  സ്വീകരിക്കുന്നതെന്നും കാസർകോടിനൊരിടം കുറ്റപ്പെടുത്തി. മാറിമാറി വരുന്ന സൂപ്രണ്ടുമാരുടെ കേടുകാര്യസ്ഥതയുടെ ഫലമാണ് ജനറൽ ആശുപത്രി അനുഭവിക്കുന്ന ശോചനീയാവസ്ഥയുടെ  കാരണമെന്നും ജില്ലയുടെ പിന്നോക്കാവസ്ഥ മനസ്സിലാക്കിയെങ്കിലും ഇനി പണിഷ്മെന്റ് ട്രാൻസ്ഫറിനുള്ള ഇടമായി  ജില്ലയെ കാണരുതെന്നും കാസർകോടിനൊരിടം ആവശ്യപ്പെട്ടു. അനാസ്ഥക്ക് പരിഹാരമായി ജില്ലയിൽ നിന്നുള്ളവരെ തന്നെ സൂപ്രണ്ടായി നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഡോ:ഷമീം മുഹമ്മദ്, ശിഹാബ് മൊഗർ,തൗസീഫ് എരിയാൽ, അഹ്‌റാസ് അബൂബക്കർ, കെപിഎസ് വിദ്യാനഗർ, സഫ്‌വാൻ വിദ്യാനഗർ,റഫീഖ് മൊഗർ, നൗഫൽ റഹ്മാൻ, അസ്രീദ് മുഹമ്മദ്, കെഎം ഇർഷാദ്, സംഗീത് നീലേശ്വർ, ശ്രീരാജ് വിദ്യാനഗർ, ജാബിർ കുന്നിൽ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad