ടെക് അത്യാവശ്യമായി വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാനോ മറ്റോ വെബ്‌സൈറ്റുകള്‍ തുറക്കുമ്‌ബോള്‍ പരസ്യ വീഡിയോകള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവാണ്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.
ക്രോം ബ്രൗസറില്‍ സ്ഥിരമായി വീഡിയോ 'മ്യൂട്ട്' ചെയ്യാനുള്ള സംവിധാനമാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ സേവനം ലഭ്യമാകും. സാധാരണ വെബ് ബ്രൗസറുകളിലെ ആഡ് ബ്ലോക്കറില്‍നിന്നും വ്യത്യസ്ഥമാണ് പുതിയ സംവിധാനം.
പുതിയ ടാബ് ഓപ്പണ്‍ ചെയ്യുമ്‌ബോള്‍ സൈറ്റ് അഡ്രസ് വരുന്ന ഭാഗത്ത് സൈറ്റ് സുരക്ഷിതമാണോ എന്നു കാണിക്കുന്ന ഒരു പച്ച ലോക്കിന്റെ അടുത്തായാണ് പുതിയ ഓപ്ഷന്‍ കാണാന്‍ കഴിയുക. ഗൂഗിളിന്റെ പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്ക് വളരെ പ്രയോജനമാണ്.
Post a Comment
0 Comments