ന്യൂഡല്‍ഹി (www.evisionnews.co): ക്രൂഡ് ഓയില്‍ വിലക്കൊപ്പം രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ വില കുതിക്കുന്നു. ഒരു ട്രോയ് ഔണ്‍സ് (31 ഗ്രാം) സ്വര്‍ണ്ണത്തിന്റെ വില 1340.72 ഡോളറിലെത്തി. 2017 സെപ്തംബര്‍ എട്ടിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. അന്ന് വില 1342.06 ഡോളറിലെത്തിയിരുന്നു.
ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണ്ണത്തിനു ഡിമാന്‍ഡ് വര്‍ധിപ്പിച്ചതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ലോകത്തെ പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ മൂല്യം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇടിയുകയാണ്. ഇത് മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം മാറുന്നതാണ് വിലകുതിപ്പിന് കാരണം. കഴിഞ്ഞ അഞ്ചാഴ്ചയായി സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി ഉയരുകയാണ്. ഇക്കാലയളവില്‍ വില 1.4 ശതമാനം ഉയര്‍ന്നു.
Post a Comment
0 Comments