Type Here to Get Search Results !

Bottom Ad

ബിബിൻ വധക്കേസ്; പ്രധാന പ്രതികളിൽ ഒരാള്‍കൂടി അറസ്റ്റില്‍


തിരൂര്‍:(www.evisionnews.co)ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെക്കൂടി അന്വേഷണസംഘം അറസ്റ്റ്‌ചെയ്തു. ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ മൂന്നു പ്രതികളിലൊരാളാണ് അരീക്കോട് ബസ്സ്റ്റാന്‍ഡില്‍ വെച്ച് പോലീസിന്റെ പിടിയിലായത്.
എടപ്പാള്‍ സ്വദേശിയായ ഇദ്ദേഹം എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു. ഈ കേസിലെ മറ്റൊരു പ്രതിയായ സാബിനൂളിനെ അറസ്റ്റ്‌ചെയ്ത വിവരമറിഞ്ഞ് ഇയാള്‍ കര്‍ണാടകയിലെ ഹൂഗ്ലിയിലേക്കു കടന്ന് പാവക്കച്ചവടം നടത്തുകയുമായിരുന്നു.
രഹസ്യവിവരം ലഭിച്ച പോലീസ് സംഘം ഹൂഗ്ലിയിലെത്തിയ വിവരമറിഞ്ഞ് പ്രതി ബെംഗളൂരുവില്‍നിന്ന് നിലമ്പൂരിലും തുടര്‍ന്ന് അരീക്കോട്ടും എത്തി.
തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ മുഖംമൂടിയിട്ടാണ് പോലീസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പേരുവിവരങ്ങളും വെളിപ്പെടുത്തിയില്ല.
തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.കെ. ഷാജി, താനൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സി. അലവി, എസ്.ഐ പുഷ്പാകരന്‍, എ.എസ്.ഐമാരായ പ്രമോദ്, അനില്‍, ഇഖ്ബാല്‍ എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
പ്രതിയെ അന്വേഷണസംഘം കൊലനടന്ന ബി.പി.അങ്ങാടി പുളിഞ്ചോട്, ഗൂഢാലോചന നടത്തിയ നരിപ്പറമ്പ് പമ്പ്ഹൗസ് പരിസരം എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയശേഷം തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. ഈ കേസില്‍ ഇതിനകം 16 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad