Type Here to Get Search Results !

Bottom Ad

ഇന്റര്‍നെറ്റ് വേഗത; പുതിയ നേട്ടവുമായി ജിയോ


ന്യൂഡല്‍ഹി: (www.evisionnews.co)റിലയന്‍സ് ജിയോയ്ക്ക് പുതിയ നേട്ടം. ഇന്റര്‍നെറ്റ് വേഗതയുടെ പരിശോധനയിലാണ് ജിയോ നേട്ടം കരസ്ഥമാക്കിയത്. ട്രായിയുടെ പരിശോധന റിപ്പോര്‍ട്ടില്‍ ജിയോ ഒന്നാം സ്ഥാനം സ്വന്തമാക്കി. 4ജി ഡൗണ്‍ലോഡിലാണ് ജിയോയുടെ മികച്ച നേട്ടമെന്നത് ശ്രദ്ധേയമാണ്. സെക്കന്‍ഡില്‍ 19. 6 എംബിയായിരുന്നു ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ ജിയോയുടെ വേഗത. പക്ഷേ സെക്കന്‍ഡില്‍ 21. 9 എംബി വേഗതയിലേക്ക് ജിയോ സെപ്തംബറില്‍ എത്തിയെന്നു പരിശോധനയില്‍ തെളിഞ്ഞു. സെക്കന്‍ഡില്‍ 8. 7 എംബിയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഒക്ടോബറില്‍ എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് വേഗതയെന്നും പരിശോധനയില്‍ കണ്ടെത്തി. പക്ഷേ ജിയോയെ തോല്‍പ്പിച്ച് അപ്ലോഡ് സ്പീഡില്‍ ഐഡിയ ഒന്നാം സ്ഥാനം നേടി. സെക്കന്‍ഡില്‍ 8. 6 എംബിയാണ് അപ്ലോഡ് സ്പീഡില്‍ ഐഡിയയുടെ വേഗത. ഈ പട്ടികയില്‍ രണ്ടാം സ്ഥാനം വോഡഫോണിനാണ്. സെക്കന്‍ഡില്‍ 6. 5 എംബിയാണ് വോഡഫോണിന്റെ അപ്ലോഡ് സ്പീഡ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad