തിരുവനന്തപുരം: (www.evisionnews.co)ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന അനന്തപുരി എക്സ്പ്രസ്സില്‍ കടത്താന്‍ ശ്രമിച്ച 3 കിലോ കഞ്ചാവുമായി എരുമേലി സ്വദേശി ഗിരീഷ് (33)നെ പാറശാല റെയില്‍വേ പൊലീസ് സംഘം പിടികൂടി. ഇന്ന് രാവിലെ 11.30 ആണ് സംഭവം.ബാഗിനുള്ളില്‍ രണ്ട് പൊതികളിലായി ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പാറശാല റെയില്‍വേ എസ് ഐ അനില്‍കുമാര്‍, എ എസ് ഐ ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. തമിഴ് നാട്ടില്‍ നിന്നും കഞ്ചാവ് മുപ്പതിനായിരം രൂപയ്ക്ക് മൊത്തമായി വാങ്ങിയ ഗിരീഷ് എരുമേലി ഭാഗങ്ങളില്‍ ചെറു പൊതികളിലാക്കി വില്‍പ്പന നടത്താനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. അമരവിളക്ക് സമീപം വച്ച് ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ പ്രതിയെ നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുകയും കഞ്ചാവ് കൃത്യമായി അളന്ന് തിട്ടപ്പെടുത്തി മേല്‍ നടപടി സ്വീകരിച്ച് കോടതിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
16:12:00
0

Tags
Post a Comment
0 Comments