കാസര്‍കോട്:(www.evisionnews.co) രണ്ട് കിലോ കഞ്ചാവുമായി കാസര്‍കോട് ഗവ. കോളേജിലെ എസ്.എഫ്.ഐ നേതാവ് അടക്കം രണ്ടുപേരെ കാസര്‍കോട് ടൗണ്‍ സി.ഐ സി.എ അബ്ദുല്‍റഹീം കുടുക്കി . ഗവ. കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി കണ്ണൂര്‍ ആറളം വെള്ളിമാനത്തെ ഷാന്‍ സെബാസ്റ്റ്യന്‍ (20), മംഗലാപുരം ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ കരിക്കോട്ടക്കണി കുമ്മന്തോടിലെ ഡോണാള്‍ഡ് കുഞ്ഞിമോന്‍ (20) എന്നിവരാണ് വലയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പൊലീസ് പിടിച്ചു. കാസര്‍കോട്ട് നിന്നും മംഗലാപുരത്തെ കോളേജിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും വലയിലായതെന്നാണ് സൂചന. കുമ്പള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് തലവന്‍ മുന്നയുടെ ഏജന്റാണ് ഷാനെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് ഷാനെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം. ഹോസ്റ്റലില്‍ താമസിച്ചാണ് ഷാന്‍ പഠിക്കുന്നത്. ആന്ധ്രയില്‍ നിന്നും ഇടുക്കിയില്‍ നിന്നും വന്‍തോതില്‍ കാസര്‍കോട്ടെത്തുന്ന കഞ്ചാവ് മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്ന ഏജന്റുമാരില്‍ രണ്ടുപേരാണ് വലയിലായത്. വേറേയും ഏജന്റുമാരെ കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്തെ കോളേജിലേക്ക് ബൈക്കുകളിലാണ് കഞ്ചാവ് പൊതി എത്തിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്‌കൂളുകളില്‍ പോലും കഞ്ചാവ് എത്തിക്കുന്നുണ്ട്. കഞ്ചാവ് കടത്തിന്റെ ഏജന്റുമാരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഏതാനും പേരെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വാടകയ്ക്ക് എടുത്ത കാറുകളില്‍ നിന്നാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് കൊണ്ടുവരുന്നത്. മയക്കുമരുന്നതിനെതിരെ രക്ഷിതാക്കളും ജാഗ്രത കാണിക്കണമെന്നാണ് പൊലീസ് പറയുന്നത്. ഉത്തരവാദിത്തപ്പെട്ട വിദ്യാർത്ഥി സംഘടനയുടെ നേതാവ് തന്നെ കേസിൽ ഉൾപ്പെട്ടത് ഏവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Post a Comment
0 Comments