പാലക്കാട് (www.evisionnews.co): സര്‍ക്കാര്‍ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള കല്ലേകാട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത്. നേരത്തെ റിപ്പബ്ലിക് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സൂചിപ്പിച്ച് കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ ആരാണ് പതാക ഉയര്‍ത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം സ്വാതന്ത്രദിനത്തില്‍ പാലക്കാട് മുത്താംന്തറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പതാക ഉയര്‍ത്തുന്നതില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കികൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
Post a Comment
0 Comments