Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം: അഞ്ചുപേര്‍ മരിച്ചു


ബംഗളൂരു (www.evisionnews.co): ബംഗളൂരു നഗരത്തില്‍ കെ.ആര്‍ മാര്‍ക്കറ്റിലെ ബാറിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന തുംക്കൂര്‍ സ്വദേശികളായ സാമി, പ്രസാദ്, മഹേഷ്, ഹസ്സന്‍ സ്വദേശി മഞ്ജുനാഥ്, മാണ്ഡ്യ സ്വദേശി കീര്‍ത്തി എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. കൈലാഷ് ബാര്‍ ആന്റ്് റസ്റ്റേറന്റ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad