Type Here to Get Search Results !

Bottom Ad

റോഡ് പണിക്ക് കൊണ്ട് വന്ന മിശ്രിതം സാമൂഹ്യ വിരുദ്ധർ വയലിലൊഴിച്ച് കൃഷി നശിപ്പിച്ചു


തിരുരങ്ങാടി :(www.evisionnews.co) റോഡ് ടാറിംങ്ങിന് കൊണ്ടുവന്ന ഒരു ടിന്‍ എമന്‍സിന്‍ മിശ്രിതം സാമൂഹ്യ വിരുദ്ധർ  ഞാറിലേക്ക് ഒഴിച്ചു .നന്നമ്പ്ര ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശികളായ ചോലയില്‍ ഹംസ ,പങ്ങിണിക്കാടന്‍ അബ്ദുല്‍ ഖാദര്‍, വടക്കുംപറമ്പില്‍ വേലായുധന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കൃഷിയിടത്തിലേക്കാണ് മിശ്രിതം  ഒഴിച്ചത്. ചെറുമുക്ക് പളളിക്കത്താഴം ഭാഗത്ത് 10 ഏക്കര്‍ സ്ഥം പാട്ടതിനെടുത്താണ് നെല്‍ കൃഷി നടത്തുന്നത്. ചെറുമുക്ക് കക്കാട് റോഡിന്റെ ടാറിംങ്ങ് ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.റോഡ് ജോലിക്ക് ആവശ്യമായ ടാര്‍, ഏമന്‍സിന്‍ മുതലായാവ റോഡിന്റെ വശങ്ങളാലാണ് സൂക്ഷിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് രാത്രി 8 മണി കഴിഞ്ഞാല്‍ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad