കാസര്‍കോട് (www.evisionnews.co): കാസര്‍കോടിനും നീലേശ്വരത്തിനുമിടയില്‍ സ്ഥിരമായി ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള കാഞ്ഞങ്ങാട് ബാച്ചിലേര്‍സ് ട്രെയിന്‍ പ്രീമിയര്‍ ലീഗ് (ടി.പി.എല്‍) സീസണി (നാല്)ല്‍ യഗ്്മോര്‍ സ്ട്രൈക്കേര്‍സ് ജേതാക്കളായി. ഫൈനലില്‍ ഇന്റര്‍ സിറ്റി ടൈഗേര്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഗരീബ് യോര്‍ക്കേഴ്സ്, ഏറനാട് ഹിറ്റേര്‍സ്, ഓക്ക ലയണ്‍സ്, മലബാര്‍ റൈഡേര്‍സ് എന്നിങ്ങനെ ട്രെയിനുകളുടെ പേരില്‍ ആറു ടീമുകളാണ് മത്സരിച്ചത്. പള്ളം ബ്രദേഴ്സ് ഗ്രൗണ്ടിലാണ് കളി നടന്നത്. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.
Post a Comment
0 Comments