Type Here to Get Search Results !

Bottom Ad

വി​ദേ​ശ​ത്തെ ഇ-​മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ച്ചി​യി​ലേ​ക്ക്;സി​ബി​ഐ കേസെടുത്തു

Related imageകൊ​ച്ചി: (www.evisionnews.co)കൊ​ച്ചി തു​റു​മു​ഖ​ത്തേ​ക്ക് ഇ-​വേ​സ്റ്റ് ഇ​റ​ക്കു​മ​തി ചെ​യ്ത കേ​സി​ല്‍ ഉ​ന്ന​ത ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ക​ളാ​ക്കി സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൊ​ച്ചി അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ ജി​മ്മി ജോ​സ​ഫ്, ക​സ്റ്റം​സ് ക​മ്മി​ഷ​ണ​ര്‍ ആ​ര്‍.​ര​തീ​ഷ്, മ​റ്റൊ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​ര​ട​ക്കം എ​ട്ടു പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

കൊ​ച്ചി തു​റ​മു​ഖ​ത്തേ​ക്കു മാ​ലി​ന്യ​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്ത കോ​ല്‍​ക്ക​ത്ത ക​ന്പ​നി​യു​ടെ എം​ഡി കേ​ദ​ന്‍ കാം​താ​റി​നെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സി​ബി​ഐ കേ​സെ​ടു​ത്ത​ത്. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി. ഇ​റ​ക്കു​മ​തി ചെ​യ്ത മാ​ലി​ന്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണെ​ന്നു സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​റ​ക്കു​മ​തി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കോ​ല്‍​ക്ക​ത്ത​യി​ലെ ക​ന്പ​നി​യു​ടെ​യും ഓ​ഫീ​സു​ക​ളി​ല്‍ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 

അ​മേ​രി​ക്ക, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ത​ള്ളി​യ ഫോ​ട്ടോ കോ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​ന്പ​നി​ക​ള്‍ കൊ​ച്ചി​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. വി​ദേ​ശ​ത്തു​നി​ന്ന് കേ​ടാ​യ ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൊ​ച്ചി​യി​ലെ​ത്തി​ച്ച​തി​ന് ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ 100 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യ​താ​യി ക​സ്റ്റം​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. 2014-15-16 കാ​ല​യ​ള​വി​ല്‍ ആ​റു കോ​ല്‍​ക്ക​ത്ത ക​ന്പ​നി​ക​ള്‍ മാ​ത്രം 100 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​താ​യും ക​സ്റ്റം​സ് ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ-​വേ​സ്റ്റ് ഇ​റ​ക്കു​മ​തി വി​വാ​ദ​മാ​യ​തോ​ടെ തു​റു​മു​ഖ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ശേ​ഖ​രം തി​രി​ച്ച​യ​ക്കാ​ന്‍ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് കൊ​ച്ചി ക​സ്റ്റം​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ ക​ന്പ​നി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച്‌ അ​നു​കൂ​ല വി​ധി സ​ന്പാ​ദി​ക്കു​ക​യു​ണ്ട​യി.
Dailyhunt

Post a Comment

0 Comments

Top Post Ad

Below Post Ad