ദുബൈ (www.evisionnews.co): ഗള്‍ഫിലെ തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തുമുള്ള പ്രതിസന്ധികള്‍ പ്രവാസി കുടുംബങ്ങളെശക്തമായി ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചുവരുന്നവര്‍ക്കുള്ള ഗവണ്‍മെന്റിന്റെ പുനരധിവാസ പദ്ധതികള്‍ സുതാര്യവും യാഥാര്‍ത്ഥ്യവുമാക്കണമെന്ന് അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി ആര്‍ട്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കാതെ യാഥാര്‍ത്യവല്‍കരിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. പ്രവാസി ഭാരത്, ലോക കേരള സഭ തുടങ്ങിയവ പ്രഹസനം മാത്രമാകാതെ പ്രവാസികളിലെ അടിസ്ഥാന വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമയം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
അല്ലു ഖത്തര്‍ അധ്യക്ഷത വഹിച്ചു. റഫീഖ് കറാമ ഉദ്ഘാടനം ചെയ്തു. എസ്.എം ഹസൈനാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും സഫ്വാന്‍ നാല്‍ത്തട്ക്ക പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റഫീഖ് എര്‍മാളം, ഷുക്കൂര്‍, ബഷീര്‍ കുര്‍സ്, സലാം റഫീഖ് പി.എച്ച്, ലത്തീഫ് വലിയമൂല ദമാം സംസാരിച്ചു. അല്‍ത്താഫ് നാല്‍ത്തട്ക്ക സ്വാഗതവും ഉനൈസ് കുര്‍സ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഇര്‍ഫാന്‍ ഉമ്മര്‍ സൗദി (പ്രസി), ശുക്കൂര്‍ ദുബൈ, റഫീഖ് പി.എച്ച് ബുറൈമി (വൈസ് പ്രസി), റഫീഖ് എര്‍മാളം ഒമാന്‍ (ജന. സെക്ര), സലാം ദുബൈ, ഉനൈസ് കുര്‍സ് അജ്മാന്‍, ഇച്ചു കറാമ (ജോ. സെക്ര), അല്‍ത്താഫ് നാല്‍ത്തട്ക്ക ദുബൈ (ട്രഷ), ഫൈസല്‍ എര്‍മാളം ദുബൈ (ക്യാപ്റ്റന്‍).
Post a Comment
0 Comments