ഉദുമ (www.evisionnews.co): 'കാക്കണം കാപ്പില്‍ ബീച്ചിനെ' എന്ന സന്ദേശവുമായി പാലക്കുന്ന് ലയണ്‍സ് അംഗങ്ങളും ഉദുമ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് കുട്ടികളും കാപ്പില്‍ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പാക്കത്തുള്ള റീസൈക്ലിംഗ് കേന്ദ്രത്തിലെത്തിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രീന മധു അധ്യക്ഷത വഹിച്ചു. സി.പി അഭിരാം പ്ലാസ്റ്റിക് ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉദുമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രഭാകരന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ്‌കുമാര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞിരാമന്‍, ലയണ്‍സ് അംഗങ്ങളായ ചന്ദ്രശേഖരന്‍ പി.പി പ്രസാദ്, ഷറഫുദ്ധീന്‍, കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, സുരേഷ്, ലയണ്‍സ് പ്രസിഡണ്ട് ജയകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ രൂപേഷ് പ്രസംഗിച്ചു. നാട്ടുകാരാനായ സുരേശന്‍ കുട്ടികള്‍ക്ക് കാപ്പില്‍ കോടി മുതല്‍ കൊപ്പല്‍ വരെയുള്ള പ്രദേശത്തെ വൈവിധ്യങ്ങളെ കുറിച്ചും കൂന്തലിന്റെ നാശത്തിന് കാരണമായിക്കൊണ്ടിരിക്കുന്ന നിരോധിച്ച കൊലച്ചിലിന്റെ വ്യാപക ഉപയോഗം ഈ പ്രദേശത്ത് നടക്കുന്നതിനെകുറിച്ചും വിശദീകരിച്ചു കൊടുത്തു.
Post a Comment
0 Comments