Type Here to Get Search Results !

Bottom Ad

ലാമിനേറ്റഡ് പേപ്പറിനു വിട; ഡ്രൈവിങ് ലൈസന്‍സ് പ്ലാസ്റ്റിക് കാര്‍ഡാകും


തിരുവനന്തപുരം : ലാമിനേറ്റഡ് പേപ്പര്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനിയില്ല. നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സുകള്‍. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ സാരഥിയിലൂടെയാണു കാര്‍ഡുകള്‍ തയാറാക്കുക.

കുടപ്പനക്കുന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, കരുനാഗപ്പള്ളി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനം നടപ്പാക്കി. ക്യുആര്‍ കോഡ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോഷേ പാറ്റേണ്‍, മൈക്രോലെന്‍സ്, ഗോള്‍ഡന്‍ നാഷനല്‍ എംബ്ലം, മൈക്രോ ടെസ്റ്റ് വിത്ത് ഇന്റന്‍ഷനല്‍ എറര്‍ എന്നിവ പുതിയ കാര്‍ഡിലുണ്ടാകും.

കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്തു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ നിര്‍വഹിച്ചു. കേരളത്തിലെ മുഴുവന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളിലും പുതിയ കാര്‍ഡ് നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad