ന്യൂഡല്‍ഹി (www.evisionnews.co): ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കാനൊരുങ്ങി ദൂരദര്‍ശന്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ 14ലോ- പവര്‍ ട്രാന്‍സ്മിറ്ററുകളടക്കം ഇന്ത്യയിലെ 272 പ്രസരണികള്‍ അടച്ചുപൂട്ടാന്‍ ദൂരദര്‍ശന്‍ ഉത്തരവിട്ടു. പഴയ മാതൃകയിലുള്ള ഭൂതലസംപ്രക്ഷണം അവസാനിപ്പിക്കാനുള്ള പ്രസാര്‍ ഭാരതി തീരുമാനിച്ചതിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഡി.ടി.എച്ച് സംവിധാനം ദൂരദര്‍ശന്‍ തുടങ്ങിയപ്പോള്‍ തന്നെ പഴയ രീതിയിലുള്ള ഭൂതലസംപ്രേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ അപ്പോള്‍ സംവിധാനമില്ലാതിരുന്നതിനാല്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു.
കേരളത്തിലെ ചില ലോ-പവര്‍ ട്രാന്‍സ്മിറ്ററുകള്‍ പൂട്ടുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ കേന്ദ്രങ്ങളെ ദൂരദര്‍ശന്റെ ഡിജിറ്റല്‍ പ്രക്ഷേപണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഡിജിറ്റല്‍ പ്രസരിണികളിലൂടെ ആന്റിനയില്ലാതെ അഞ്ചു ചാനലുകള്‍വരെ ലഭ്യമാക്കാനുള്ള ഒരുക്കളും ദൂരദര്‍ശന്‍ നടത്തുന്നുണ്ട്. മൊബൈല്‍ ഫോണിലും ചാനലുകള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ദൂരദര്‍ശന്‍ ഒരുക്കുന്നുണ്ട്.
Post a Comment
0 Comments