കൊച്ചി: (www.evisionnews.co)നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമം തുടങ്ങി. കൂടാതെ അങ്കമാലി കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലെ നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ മാത്രം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കാവുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദം. ഇതുമായി ബന്ധപ്പെട്ട് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശനും ഡി.ജി.പി മഞ്ചേരി സുരേന്ദ്രന്‍ നായരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെയാണ് പൊലീസ് രംഗത്തെത്തിയത്.
എന്നാല്‍ ദിലീപ് ആവശ്യപ്പെട്ടത് പോലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പൊലീസ് അങ്കമാലി മജിസ്ട്രട്ട് കോടതിയില്‍ അറിയിച്ചു. ഇരയെ സമൂഹത്തില്‍ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയത്. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് ദിലീപ് ഇന്നലെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ പൊലീസിന്റെ ആരോപണങ്ങളെന്നും ദിലീപ് അവകാശപ്പെട്ടു.
Post a Comment
0 Comments