കണ്ണൂര്‍: (www.evisionnews.co)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ ഓരോന്നായി കൈയ്യടക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്.ടി.യു അഖിലേന്ത്യാ സെക്രട്ടറി എം. റഹ്മത്തുള്ള പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന് മുന്നില്‍ മുസ്ലിം ലീഗ് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ സ്തംഭനം ഒഴിവാക്കുക, ക്ഷേമ പെന്‍ഷന്‍ സമയ ബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പഴയകാലത്തേക്ക് കേരളം പോയിക്കോണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഏറ്റവും നിരാശയും ആശങ്കയുമുള്ള ഭരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മാന്യമായി നടക്കുതെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാറുകള്‍ പെരുമാറുമ്പോള്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കാന്‍ മറ്റു ചിലരും ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി. ടി.എ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.സി അഹമ്മദ് കുട്ടി, ടി.പി.എ സലീം, ടി.പി താഹിര്‍, പി.കെ ഹുസൈന്‍, ബി.കെ അഹമ്മദ് സംസാരിച്ചു. സി. സമീര്‍ സ്വാഗതം പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും മുസ്ലിം ലീഗ് ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി.
Post a Comment
0 Comments