Type Here to Get Search Results !

Bottom Ad

സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

Murderമംഗ്ളൂരു: (www.evisionnews.co)ബൈക്കു തടഞ്ഞു നിര്‍ത്തി സംഘ് പരിവാര്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികള്‍ അറസ്റ്റില്‍. സംഘ് പരിവാര്‍ പ്രവര്‍ത്തകനും സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി ജീവനക്കാരനായ സുരത്ക്കല്ലിലെ ദീപക്ക് (32)ആണ് ഇന്നലെ ഉച്ചയോടെ കാട്ടിപ്പള്ളയില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തിയ സംഘം വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു.സംഭവമറിഞ്ഞ് എത്തിയ പൊലീസ് കൊലയാളികളെ പിന്തുടര്‍ന്നു പിടികൂടി. മുല്‍ക്കി നൗഷാദ് ഉല്ലഞ്ച, റിസ്വാന്‍, പിങ്കിനവാസ്, നിര്‍ഷാന്‍ എന്നിവരാണ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സുരത്ക്കല്ല്, മുല്‍ക്കി, മൂടുബിദ്രി, പൊലീസ് വിവിധ ഭാഗങ്ങളില്‍ നിന്നെത്തി വളയുകയായിരുന്നു. കാര്‍ മുടുബിദ്രിക്കു സമീപത്തെ മിജാറുവില്‍ എത്തിയപ്പോള്‍ പൊലീസ് വെടിയുതിര്‍ത്തു. ടയറിനുവെടിയേറ്റതോടെ പഞ്ചറായി. തുടര്‍ന്ന് ഇറങ്ങിയോടിയ അക്രമികള്‍ക്കു നേരെയും പൊലീസ് വെടിയുതിര്‍ത്തു.
ഒരാളുടെ കാലിനു വെടിയേറ്റതോടെ മറ്റുള്ളവര്‍ കീഴടങ്ങി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. സംഭവത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. കടകള്‍ അടച്ചിടുകയും വാഹനങ്ങൾ  ഓട്ടം നിര്‍ത്തുകയും ചെയ്തു.    സംഘര്‍ഷാവസ്ഥയെ തുടർന്ന്   മംഗ്ളൂരു, സൂറത്ത്കൽ   ഭാഗങ്ങളില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വിവിധ സ്ഥല ങ്ങളില്‍ കനത്ത പൊലീസ് കാവല്‍ തുടരുകയാണ്. അക്രമികളെ കണ്ടാല്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad