ഉദുമ (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചിറ്റാരിക്കാല്‍ ഭീമനടിയിലെ ഫൈസല്‍- ആയിശ ദമ്പതികളുടെ മകള്‍ ഷൈബ (ഒന്നര വയസ്)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ ഉദുമയിലാണ് അപകടം. ഗള്‍ഫില്‍ നിന്നെത്തിയ ഫൈസലിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നും കൂട്ടി ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അപകടത്തില്‍ മാതാവ് ആയിഷ (25), ഫൈസലിന്റെ സഹോദരി റംല (33), റംലയുടെ മക്കളായ മുസമ്മില്‍ (12), മുനവ്വിര്‍ (എട്ട്) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. മറ്റൊരു സഹോദരിയുടെ മകനായ അജ്മലാണ് (25) കാറോടിച്ചിരുന്നത്. കാര്‍ ഉദുമയിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈബയെ ഉടന്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
Post a Comment
0 Comments