കാസര്‍കോട് (www.evisionnews.co): വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് കഷ്ണം ദേഹത്തുവീണ് യുവാവ് മരിച്ചു. കുറ്റിക്കോല്‍ ചാടകത്തെ ടി. മോഹന (38)നാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാവുങ്കാലിലെ ഒരു വീട്ടില്‍ കോണ്‍ക്രീറ്റ് പൊളിച്ചുമാറ്റുന്നതിനിടയിലാണ് മോഹനന്‍ അപകടത്തില്‍ പെട്ടത്.
താഴെ വീണ മോഹനന് മുകളിലേക്ക് സ്ലാബ് കഷണം വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ ടി. കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സന്ധ്യ. സഹോദരങ്ങള്‍: ടി. ബാലകൃഷ്ണന്‍, ബാലാമണി.
Post a Comment
0 Comments