മുളിയാര്‍: (www.evisionnews.co)അടുപ്പിൽ നിന്നും തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഭര്‍തൃമതി മരിച്ചു. മണ്ണെണ്ണയാണെന്ന് കരുതി അടുപ്പിലേക്ക് പെട്രോള്‍ ഒഴിച്ചതിനെ തുടര്‍ന്ന് തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിൽത്സയിലായിരുന്ന മുളിയാര്‍ കോട്ടൂര്‍ തറവിലെ സന്തോഷിന്റെ ഭാര്യ ചിത്രാവതി (26)യാണ് മരിച്ചത്. ഡിസംബര്‍ 26 ന് വൈകിട്ടാണ് ചിത്രാവതിക്ക് പൊള്ളലേറ്റത്. കാനത്തൂര്‍ പാടിയിലെ ഒരു വീട്ടിലെ ജോലിക്കാരിയായിരുന്നു ചിത്രാവതി.
വെള്ളം ചൂടാക്കാനായി അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ മണ്ണെണ്ണയെന്ന് കരുതി അടുപ്പിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീ ദേഹത്തേക്ക് പടരുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്ത ചിത്രാവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
കോട്ടൂര്‍ ശിവപുരത്തെ മാധവന്‍-സുശീല ദമ്പതികളുടെ മകളാണ്. ആറു മാസം മുമ്പാണ് ചിത്രാവതിയുടെ വിവാഹം നടന്നത്. സഹോദരങ്ങള്‍: ശാന്തി, സരസ്വതി, രോഹിണി, നേത്രാവതി, ദിവാകരന്‍.
Post a Comment
0 Comments